Skip to main content

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം

 

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന അഡ്വാന്‍സ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് കോഴ്‌സിലേക്ക് (തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം) വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഓട്ടോമെബൈല്‍, മെക്കാനിക്കല്‍ മേഖലയില്‍ ഐ റ്റി ഐ/കെ ജി സി ഇ/ഡിപ്ളോമ/ബി ടെക് (പാസ്/ഫെയില്‍) പൂര്‍ത്തിയാക്കിയ 18 നും 26 നും ഇടയില്‍ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം.   ഐ റ്റി ഐ ഫിറ്റര്‍ കഴിഞ്ഞവരെയും പരിഗണിക്കും. എറണാകുളം കുറ്റുക്കാരന്‍ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടത്തുന്ന എട്ട് മാസത്തെ പരിശീന കാലത്ത് പഠിതാക്കള്‍ക്ക് താമസം, ഭക്ഷണം, യൂണിഫോം, സ്റ്റൈപ്പന്റ് എന്നിവ നല്‍കും. കൂടാതെ പരീശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍എസ്ഡിസി സര്‍ട്ടിഫിക്കറ്റും ജോലിയും ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി ഏപ്രില്‍ 20 ന് രാവിലെ 10 ന് ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 296297.
 

date