Skip to main content

ഗവ: എ.വി.ടി.എസ് കളമശ്ശേരി ഷോർട്ട് ടേം കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു

 

ഗവ: എ.വി.ടി.എസ് കളമശ്ശേരിയിൽ നടത്തുന്ന ഓട്ടോ കാഡ് ആന്‍റ് ത്രീഡി മാക്സ്  (കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിംഗ്), ഇലക്ട്രിക്കൽ മെയിന്‍റനൻസ് ആന്‍റ് ഇലക്ട്രിക് മോട്ടോർ വൈന്‍റിംഗ്, മെഷീൻ ടൂൾ മെയിന്‍റനൻസ് (മെക്കാനിക്കൽ), ഡൊമസ്റ്റിക് അപ്ലയൻസസ് മെയിന്‍റനൻസ് (ഇലക്ട്രിക്കൽ) എന്നീ ഗവ:അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷകൾ ഐ.ടി.ഐ കളമശ്ശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ:എ.വി.ടി.എസ് കളമശ്ശേരിയിൽ നേരിട്ട് നൽകാം. ഐ.ടി.ഐ ട്രേഡുകൾ (എന്‍ടിസി) പാസായവർക്കോ/ ഡിപ്ലോമ/ഡിഗ്രിയുള്ളവർക്കോ/ മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 0484-2557275, 9847964698. 

date