കൗമാര പെൺകുട്ടികൾക്ക് ആരോഗ്യ ന്യൂട്രീഷൻ ക്യാമ്പ്
മങ്കട ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ ആഭിമുഖ്യത്തിൽ 'പോഷൺ പക്വാഡ' പദ്ധതിയുടെ ഭാഗമായി കൗമാര പെൺകുട്ടികൾക്കുള്ള ആരോഗ്യ ന്യൂട്രീഷൻ ക്യാമ്പ് മങ്കട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. 'വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്' എന്ന വിഷയത്തിൽ ഡോ. ബിന്ദുവും 'ചെറു ധാന്യങ്ങളുടെ പ്രാധാന്യം' എന്ന വിഷയത്തിൽ ന്യൂട്രീഷ്യനിസ്റ്റ് പി. റജിനയും ക്ലാസുകളെടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ എം.കെ ബിന്ദു, എം. ഷീജ, കെ. സബീന, കെ.കെ സരസ്വതി, പി.പി ദാക്ഷായണി, മങ്കട ഐ.സി.ഡി.എസ് പ്രൊജക്ടിലെ അങ്കണവാടി പ്രവർത്തകരും പ്രൊജക്ട് പരിധിയിലെ കൗമാര പെൺകുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ചെറു ധാന്യങ്ങളുടെ പ്രദർശനവും ആരോഗ്യ പോഷണ പ്രദർശനവും കൗമാര പെൺകുട്ടികളുടെ വളർച്ച നിരീക്ഷണവും ആരോഗ്യ പോഷണ വിലയിരുത്തലും പരിപാടിയോടനുബന്ധിച്ച് നടന്നു. സി.ഡി.പി.ഒ പി.കെ ഇന്ദിര സ്വാഗതവും സമ്പുഷ്ട കേരളം പദ്ധതി ബ്ലോക്ക് കോർഡിനേറ്റർ സാദിഖ് മനോരത്ത് നന്ദിയും പറഞ്ഞു.
- Log in to post comments