Skip to main content
പുതിയ തൊഴിൽ സംസ്കാരത്തിൽ തൊഴിലാളികൾക്കൊപ്പം തൊഴിലുടമയ്ക്കും പ്രാധാന്യം-  സെമിനാർ

പുതിയ തൊഴിൽ സംസ്കാരത്തിൽ തൊഴിലാളികൾക്കൊപ്പം തൊഴിലുടമയ്ക്കും പ്രാധാന്യം-  സെമിനാർ

 മാറുന്ന കാലത്തെ പുതിയ തൊഴിൽ സംസ്കാരത്തിൽ തൊഴിലാളികൾക്കും തൊഴിലുടമയ്ക്കും പ്രാധാന്യം ലഭിക്കണമെന്ന് ആലപ്പുഴ ബീച്ചിൽ എൻറെ കേരളം പ്രദർശന വിപണന മേളയിൽ  സംഘടിപ്പിച്ച മാറുന്ന കാലവും മാറുന്ന തൊഴിലും  സെമിനാർ. തൊഴിൽ വകുപ്പാണ് സെമിനാർ സംഘടിപ്പിച്ചത്. 
 റിട്ട. അസി. ലേബർ ഓഫീസറും, കെ.ഐ.എൽ.ഇ. ഫാക്കൽട്ടിയുമായ പി. സാബു   വിഷയാവതരണം നടത്തി.

ഓല, ഊബർ, സോമാറ്റോ പോലെയുള്ള  ഓൺലൈൻ വ്യാപാര മേഖലകളിൽ തൊഴിലാളിയും തൊഴിൽ ഉടമയും തമ്മിൽ ബന്ധമില്ല.
കാലത്തിനനുസരിച്ചുള്ള മാറ്റം പരമ്പരാഗത തൊഴിൽ മേഖലയിൽ ഉണ്ടാകുന്നു.  
ആഗോള വത്ക്കരണത്തിന്റെ കാലഘട്ടത്തിൽ തൊഴിലാളികളുടെ ക്ഷേമത്തിനും വികസനത്തിനും ആവശ്യമായ തരത്തിൽ ദേശീയ സമ്പത്ത് വ്യവസ്ഥയിൽ നിന്നും വളരെ വ്യത്യസ്തമായി പ്രതികരിച്ച സംസ്ഥാനമാണ് കേരളം. കേരളത്തിലാണ് ഏറ്റവും കൂടുതൽ മിനിമം വേതനം തൊഴിലാളികൾക്ക് കിട്ടുന്നത്. അതുകൊണ്ടാണ് ഇതര സംസ്ഥാനത്തുനിന്നുള്ള തൊഴിലാളികൾ നമ്മുടെ സംസ്ഥാനത്തേക്ക് വരുന്നതെന്നും തൊഴിൽ മാറുന്നതനുസരിച്ച് സർക്കാരിൻറെ തൊഴിൽ നയങ്ങളും മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അസി.ലേബർ ഓഫീസർ ജി. ഷിബു മോഡറേറ്ററായി. ജില്ല ലേബർ ഓഫീസർമാരായ ആർ. ഷൈലജ, എം.എസ്. വേണുഗോപാൽ, ഡെപ്യൂട്ടി ലേബർ ഓഫീസർ പി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

date