Skip to main content

നിലാവെട്ടം: തിരുവാതിരക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പോർക്കുളം പഞ്ചായത്ത്

നിലാവെട്ടം സാംസ്കാരിക പരിപാടിയോടനുബന്ധിച്ച് കുന്നംകുളം ചെറുവത്തൂർ മൈതാനിയിൽ നടത്തിയ അഖില കേരള തിരുവാതിരക്കളി മത്സരം അവതരണം കൊണ്ട് ശ്രദ്ധ നേടി. പോർക്കുളം പഞ്ചായത്ത് ടീം ഒന്നാം സ്ഥാനം നേടി. പതിനായിരം രൂപയാണ് സമ്മാനം. കുന്നംകുളം നഗരസഭ ടീം രണ്ടാം സ്ഥാനവും  കരസ്ഥമാക്കി. 7500 രൂപയാണ് സമ്മാന തുക.

ഇന്ന് (ഏപ്രിൽ 19)  വൈകീട്ട് 4 മണിക്ക് അരുവായ് വികെഎം കളരി അവതരിപ്പിക്കുന്ന കളരിപ്പയറ്റ്  ഉണ്ടായിരിക്കും. 6.30ന് സാഹിത്യ സംഗമം, 7.30ന് ബി കെ ഹരിനാരായണൻ, റഫീക്ക് അഹമ്മദ് എന്നിവർ രചിച്ച ഗാനങ്ങൾ കോർത്തിണക്കിയ പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും.

date