Post Category
സെലക്ട് കമ്മിറ്റി യോഗം 20ന്
2022-ലെ കേരള കന്നുകാലിത്തീറ്റ വിൽപന കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും നിയന്ത്രിണവും) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി തെളിവെടുപ്പ് യോഗം ഏപ്രിൽ 20ന് രാവിലെ 11 ന് കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ മെമ്മോറിയൽ കോൺഫറൻസ് ഹാളിൽ ചേരും. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ ജനപ്രതിനിധികൾ, ക്ഷീര കർഷകർ, കർഷക സംഘടനകൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേലുളള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും.
ബില്ലിലെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തിൽ നേരിട്ടോ രേഖാമൂലമോ സമർപ്പിക്കാം. അണ്ടർ സെക്രട്ടറി, നിയമനിർമ്മാണ വിഭാഗം, കേരള നിയമസഭ, തിരുവനന്തപുരം-33 എന്ന വിലാസത്തിലോ legislation@niyamasabha.nic.in എന്ന ഇ-മെയിലിലോ നൽകാം.
date
- Log in to post comments