Skip to main content

തലയോലപ്പറമ്പ് - പഴമ്പെട്ടി റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു

കോട്ടയം: തലയോലപ്പറമ്പ്, പഴമ്പെട്ടി എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൃഷ്ണസ്വാമി ടെമ്പിൾ റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു. ഒന്നര ക്കോടി രൂപയാണ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ച് സർക്കാർ ഉത്തരവായത്.
 തലയോലപ്പറമ്പ് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പിന്നിൽനിന്ന് ആരംഭിച്ച് പഴമ്പെട്ടി കോളനി വരെയുള്ള 3.100 കിലോമീറ്റർ റോഡാണ് പൊതുമരാമത്ത് വകുപ്പു നവീകരിക്കുന്നത്.  പ്രളയബാധിത പ്രദേശമായതിനാൽ റോഡിലെ താഴ്ന്ന പ്രദേശങ്ങൾ ഉയർത്തി നാലുസെന്റിമീറ്റർ ഘനത്തിലും 3.8 മീറ്റർ വീതിയിലുമാണ് ടാർ ചെയ്യുക. നവീകരണത്തിന്റെ ഭാഗമായി രണ്ടിടങ്ങളിൽ ടൈലുകൾ പാകും.
  തലയോലപ്പറമ്പ്, കുറുന്തറ, വടയാർ എന്നീ പ്രദേശങ്ങളെ കല്ലറ, കോട്ടയം മെഡിക്കൽ കോളേജ് എന്നീ സ്ഥലങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന റോഡാണിത്.

date