Skip to main content

എഫ്.പി.ഒ സാമ്പത്തിക സഹായത്തിന് 29 വരെ അപേക്ഷിക്കാം

 

കൃഷി വകുപ്പിന്റെ എഫ്.പി.ഒ (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍) സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്നതും 250 ഓഹരി ഉടമകളുള്ളതുമായ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്ക് മൂല്യവര്‍ദ്ധനവ്, മാര്‍ക്കറ്റിങ്, കയറ്റുമതി എന്നിവ നടത്തുന്നതിന് പ്രൊജക്ട് അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്/കമ്പനീസ് ആക്ട്, ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതും 15 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളതും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ധനസഹായം കൈപ്പറ്റിയിട്ടില്ലാത്തതുമായ എഫ്.പി.ഒകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.
സര്‍ക്കാര്‍ സബ്‌സിഡിക്ക് തുല്യമായതോ അതില്‍ കൂടിയ തുകയോ ബാങ്ക് ക്രെഡിറ്റുള്ള എഫ്.പി.ഒകള്‍ക്ക് മാത്രമാണ് ധനസഹായം ലഭിക്കുക. എഫ്.പി.ഒയില്‍ വനിതാ പ്രാതിനിധ്യം ഉണ്ടായിരിക്കണം. കമ്പനിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട്, ഓഹരി ഉടമകളുടെ എണ്ണം സംബന്ധിച്ച ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെ റിപ്പോര്‍ട്ട്, എഫ്.പി.ഒയുടെ പരിധിയില്‍ വരുന്ന കൃഷിയിടത്തിന്റെ വിസ്തൃതി സംബന്ധിച്ച് ബന്ധപ്പെട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട്, പ്രോജക്ട് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സ്‌പൈറല്‍ ബൈന്‍ഡ് ചെയ്ത രണ്ട് പകര്‍പ്പ് ഏപ്രില്‍ 29 നകം ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ക്ക് നല്‍കണമെന്ന് ആത്മ പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9567418101, 0491 2571205.

date