Skip to main content

മനുഷ്യാവകാശ കമ്മീഷന്‍ അദാലത്തില്‍ 40 പരാതികള്‍ പരിഗണിച്ചു 22 എണ്ണം തീര്‍പ്പാക്കി

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ 40 കേസുകള്‍ പരിഗണിച്ചു. 22 കേസുകള്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവ തുടര്‍ നടപടികള്‍ക്കായും കൂടുതല്‍ അന്വേഷണത്തിനായും മാറ്റിവെച്ചു. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഏഴ് കുടുംബങ്ങള്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഇവരുടെ ഭൂമി രണ്ടായി മാറിയെന്നും ഭൂമിയിലേക്കുള്ള വഴി ഇല്ലാതായി എന്നുമായിരുന്നു പരാതി. പരാതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത ഭൂമിയില്‍ റോഡ്് നിര്‍മിച്ച് നല്‍കാമെന്ന് ദേശീയ പാതാ പ്രൊജക്ട് മാനേജര്‍ ഉറപ്പ് നല്‍കി.

 

 

date