Skip to main content

ലക്ഷ്യ സ്കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനു പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ലക്ഷ്യ’ സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 01.04.2023 ൽ 20-36 വയസ്.

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആകെ സീറ്റിന്റെ 25 ശതമാനം പട്ടികജാതിയിലെ ദുർബല വിഭാഗങ്ങൾക്ക് (വേടൻ, നായാടി, അരുന്ധതിയാർ, ചക്കിലിയൻ, കള്ളാടി) നീക്കി വച്ചിട്ടുണ്ട്.

കോഴ്‌സ് ഫീ പരമാവധി ഒരു ലക്ഷം രൂപയാണ്. ഹോസ്റ്റൽ ഫീ, സ്റ്റൈപന്റ് പ്രതിമാസം 5000 + 1000 (പരമാവധി പത്ത് മാസം വരെ), പ്രിലിംസ് എഴുത്തുപരീക്ഷാ പരിശീലനം: 10,000 രൂപ, മെയിൻസ് എഴുത്തു പരീക്ഷാ പരിശീലനം: 10,000 രൂപ, ബുക്ക് കിറ്റ് അലവൻസ്: 5,000 രൂപ എന്നിങ്ങനെയും ലഭിക്കും. www.icsets.org വഴി ഓൺലൈനായി 30 നകം അപേക്ഷിക്കാം. അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2533272, 8547630004, 9446412579, www.icsets.orgicsets@gmail.com.

പി.എൻ.എക്‌സ്. 1821/2023

date