Skip to main content

വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ്

            കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെകേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2021-22 സാമ്പത്തിക വർഷത്തെ വരവുചെലവു കണക്കുകൾ ട്രൂയിങ്അപ്പ് ചെയ്യുന്നതിനുള്ള പെറ്റീഷനുകളിൽ പൊതുതെളിവെടുപ്പ് നടത്തും. ഏപ്രിൽ 26ന് രാവിലെ 11 മണിക്ക് കമ്മീഷന്റെ തിരുവനന്തപുരത്തുള്ള കോർട്ട് ഹാളിലാണ് തെളിവെടുപ്പ്. വീഡിയോ കോൺഫറൻസ് മുഖേനയും പൊതുതെളിവെടുപ്പിൽ പങ്കെടുക്കാം. വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുക്കാൻ താത്പര്യമുള്ളവർ 25ന് ഉച്ചയ്ക്ക് 12ന് മുമ്പ്  പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org യിൽ അറിയിക്കണം. തപാൽ മുഖേനയും ഇ-മെയിൽ മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ/ ഇ-മെയിൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറികേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻകെ.പി.എഫ്.സി ഭവനംസി.വി. രാമൻപിളള റോഡ്വെള്ളയമ്പലംതിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ 26ന് വൈകിട്ട് അഞ്ചുവരെ വരെ സ്വീകരിക്കും. പെറ്റീഷൻ www.erckerala.org യിൽ പരിശോധിക്കാം.

പി.എൻ.എക്‌സ്. 1838/2023

date