Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള ചലച്ചിത്രോത്സവം 26, 27 തീയതികളില്‍ കാഞ്ഞങ്ങാട്

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെയ് മൂന്നു മുതല്‍ ഒമ്പത് വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍  നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ പ്രചരണാര്‍ത്ഥം ഏപ്രില്‍ 26, 27 തിയതികളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍  നടക്കുന്ന ചലച്ചിത്ര പ്രദര്‍ശനം 26ന് വൈകിട്ട് 5ന് കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് ഓപ്പണ്‍ ഫോറം നടക്കും. സുബിന്‍ ജോസ് മോഡറേറ്ററാകും. വൈകിട്ട് 6ന് കിരണ്‍ ജോസി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്‌സ്, 7ന് അമിത്.വി.മസുര്‍ക്കര്‍ സംവിധാനം ചെയ്ത ന്യൂട്ടണ്‍ എന്നിവ പ്രദര്‍ശിപ്പിക്കും.  

ഏപ്രില്‍ 27ന് വൈകിട്ട് അഞ്ചിന് ഓപ്പണ്‍ ഫോറം നടക്കും. ആര്‍.നന്ദലാല്‍ മോഡറേറ്ററാകും. 6.30ന് ജയന്‍ മാങ്ങാട് സംവിധാനം ചെയ്ത ഡോക്യുമെന്ററി തെയ്യാട്ടം, 7ന്  ബബിത, റിന്‍ എന്നിവരുടെ പ്യാലി സിനിമയും പ്രദര്‍ശിപ്പിക്കും. പ്രമുഖ ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കും

date