Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 23-04-2023

കായിക ക്ഷമതാ പരീക്ഷ
27ലേക്ക് മാറ്റി

കണ്ണൂർ ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ തസ്തികയുടെ (നേരിട്ടുള്ള നിയമനം-കാറ്റഗറി നമ്പർ  538/2019) തെരഞ്ഞെടുപ്പിനായി ഏപ്രിൽ 25ന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ  നടത്താൻ നിശ്ചയിച്ചിരുന്ന കായിക ക്ഷമതാ പരീക്ഷ ഏപ്രിൽ 27ലേക്ക് മാറ്റിവെച്ചതായി കെ പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. വേദിയിൽ മാറ്റമില്ല . ഇതു സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് എസ് എം എസ്, പ്രൊഫൈൽ മെസ്സേജ് നൽകിയിട്ടുണ്ട്. പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത ഏപ്രിൽ 25ലെ അഡ്മിഷൻ ടിക്കറ്റ് , മെഡിക്കൽ സർട്ടിഫിക്കറ്റ്, കമ്മീഷൻ നിർദ്ദേശിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം അഡ് മിഷൻ ടിക്കറ്റിൽ പറഞ്ഞ സ്ഥലത്ത് ഹാജരാകേണ്ടതാണ്.

നീന്തൽ പരിശീലനം ആരംഭിക്കുന്നു

കെ.എ.പി നാലാം ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ ബറ്റാലിയൻ സ്വിമ്മിങ്ങ് പൂളിൽ ഏപ്രിൽ 24  മുതൽ 20 ദിവസത്തെ നീന്തൽ പരിശീലനം ആരംഭിക്കുന്നു.  താൽപര്യമുള്ള അഞ്ച് വയസ്സ് മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കൾ വയസ്സ് തെളിയിക്കുന്ന രേഖകൾ സഹിതം കെ.എ.പി നാലാം ബറ്റാലിയനുമായി ബന്ധപ്പെടേണ്ടതാണ്. നീന്തൽ പരിശീലനത്തിന് പങ്കെടുക്കുന്നവർ പരിശീലനത്തിനാവശ്യമായ വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും കൊണ്ടു വരേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ: 9495064954, 9947731322

വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ സുപ്രീം പൈപ്പ്, ആയത്തൻപാറ, നാലുമുക്ക് , പന്നിയിടുക്ക്, മൂന്ന് മുക്ക്, പി വി വുഡ്, ഹിന്ദുസ്ഥാൻ, ആറാംകോട്ടം, കണിശ്ശൻമുക്ക് , അരയ സമാജം , നീർക്കടവ്   എന്നീ ഭാഗങ്ങളിൽ ഏപ്രിൽ 24  തിങ്കൾ  രാവിലെ  7.30 മുതൽ വൈകുന്നേരം മൂന്ന് മണി വരെ വൈദ്യുതി   തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു

date