Skip to main content

വാഴൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ  കേന്ദ്രം ഉദ്ഘാടനം 25ന്

കോട്ടയം :  സ൦സ്ഥാന സർക്കാരിന്റെ നവകേരള മിഷനില്‍ ഉൾപ്പെടുത്തി ആർദ്രം പദ്ധതിയുടെ ഭാഗമായി നവീകരിച്ച ഇടയിരിക്കപ്പുഴ  കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ബ്ലോക്ക് ആരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നാളെ (ഏപ്രിൽ 25 )നടക്കും. രാവിലെ 10 മണിക്ക് ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങിൽ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും
സ൦സ്ഥാന സർക്കാരിന്റെ 37.5 ലക്ഷം രൂപയും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 14 ലക്ഷം രൂപയും മുടക്കിയാണ് കെട്ടിടം നവീകരിച്ചത്. 
പുതിയ ഒ. പി കൗണ്ടർ, ഡ്രസ്സിംഗ് റൂം, പ്രീ ചെക്കപ്പ് ഏരിയ കാത്തിരിപ്പ് കേന്ദ്രം, ഫാർമസി, ലാബ്, സ്റ്റോർ, ഒ. പി മുറികള്‍, നിരീക്ഷണ മുറികള്‍, കാഴ്ച പരിശോധന മുറി തുടങ്ങിയ സൗകര്യങ്ങൾ നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ട്.
ചടങ്ങില്‍ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആൻറണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൻ. പ്രിയ റിപ്പോര്‍ട്ടവതരിപ്പിക്കും. ജില്ലാ പ്രോഗ്രാം മാനേജർ  ഡോ. അജയ് മോഹൻ പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്  റംലാബീഗം, ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേം സാഗര്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി,  വാഴൂര്‍ ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി,  പി.എം. ജോൺ,  ലതാ ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  ശ്രീകല ഹരി, ഗീതാ എസ്. പിള്ള, ലതാ ഉണ്ണികൃഷ്ണന്‍, മിനി സേതുനാഥ്, ബി. രവീന്ദ്രന്‍ നായര്‍, വർഗീസ് ജോസഫ്, കെ. എസ്. ശ്രീജിത്ത് , ഒ.ടി. സൗമ്യ മോൾ, കങ്ങഴ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സല കുമാരി കുഞ്ഞമ്മ, ഇടയരിക്കപ്പുഴ സി. എച്ച്. സി മെഡിക്കല്‍ ഓഫീസര്‍ ഡാളി സഖറിയാസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. എൻ. സുജിത്ത്,കങ്ങഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. വി തോമസുകുട്ടി, സി.ഡി.എസ് ചെയർ പേഴ്സൺ പ്രീത ഓമനക്കുട്ടന്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി. കെ ജോസഫ്, ഫൈസല്‍ കാരമല, എ.എം. മാത്യു, ഷെറിൻ സലിം, ഓ. ജെ വർഗീസ്, എൻ.എസ്. വിപിന്‍, ഐ. ജി ശ്രീജിത്ത്, നാസര്‍ കങ്ങഴ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എ.എച്ച് ഷിയാസ്, സംഘടനാ പ്രതിനിധികളായ സുരേഷ്. കെ. ഗോപാൽ, അനിയന്‍ ആറ്റുകുഴി,  കങ്ങഴ അബ്ദുല്‍ കരീം പുളിക്കല്‍,  മുഹമ്മദ് നവാസ്,    എന്നിവര്‍ പ്രസംഗിക്കും.

date