Skip to main content

വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം

 

 പൂർത്തീകരിക്കാനുള്ള പദ്ധതികളുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബെന്നി ബെഹനാൻ എം.പി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍  ഉൾപ്പെടുത്തി ചാലക്കുടി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി. 

എം.പി ഫണ്ട് ഉപയോഗിച്ചുകൊണ്ട് നടപ്പിലാക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മാണം, സ്കൂൾ ബസ് വാങ്ങി നൽകൽ, ആംബുലൻസ് നൽകൽ, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍, സ്കൂളിലേക്ക് ലാപ്ടോപ് വാങ്ങി നൽകൽ, ഇലക്ട്രിക് വീൽ ചെയർ നൽകൽ, ശൗചാലയ നിർമ്മാണം, സോളാർ പവർ ഹൗസ് സ്ഥാപിക്കൽ, സയൻസ് ലാബ് നിർമ്മാണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. 

എറണാകുളം ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ബെന്നി ബെഹനാൻ എം.പി അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ പി.എ ഫാത്തിമ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ എം. പി അനിൽ കുമാർ, ഫിനാൻസ് ഓഫീസർ ഗീത എം, വിവിധ പദ്ധതികളുടെ  നിര്‍വഹണ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date