Skip to main content

ബാലുശ്ശേരി ടൗൺ നവീകരണം ഉദ്ഘാടനം നാളെ 

ബാലുശ്ശേരി ടൗൺ നവീകരണ പ്രവർത്തിയുടെ പൂർത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാളെ (ഏപ്രിൽ 24) ഉച്ചക്ക് രണ്ട് മണിക്ക് നിർവഹിക്കും. ബാലുശ്ശേരി ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ കെ.എം.സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് എന്നിവർ മുഖ്യാതിഥികളാവും.

date