Post Category
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഏപ്രിൽ 26, 27, 28 തീയതികളിൽ ഇടുക്കി-പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ സിറ്റിങ് നടത്തും. ഇടുക്കി ജില്ലയിലെ കർഷകരുടെ പരാതികൾ പരിഗണിക്കും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ അബ്രഹാം മാത്യൂവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
രാവിലെ ഒമ്പതിനു സിറ്റിങ് ആരംഭിക്കും. സിറ്റിങ്ങിൽ ഹാജരാകുന്നതിനായി നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് എത്തണം.
പി.എൻ.എക്സ്. 1852/2023
date
- Log in to post comments