Skip to main content

ഹ്രസ്വകാല ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ്

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ഹ്രസ്വകാല ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾ സംഘടിപ്പിക്കുന്നു. കുക്കറിഫുഡ് ആൻഡ് ബവറേജ് സർവീസ്ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ തുടങ്ങിയവയിലാണ് പരിശീലനം. സ്ത്രീകൾക്ക് മാത്രമാണ് പരിശീലനത്തിന് അർഹത. പ്രായപരിധി 18 വയസ്. അപേക്ഷാഫോം ഇൻസ്റ്റിറ്റ്യൂട്ട് വഴി നേരിട്ട് ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് അഞ്ചിനു വൈകിട്ട് അഞ്ചു മണി. കൂടുതൽ വിവരങ്ങൾക്ക്:  0471 2728340.

പി.എൻ.എക്‌സ്. 1853/2023

date