Skip to main content
ഫോട്ടോ: മഴക്കാല പൂര്‍വ്വ ശുചികരണപ്രവര്‍ത്തനങ്ങളുടെ വാണിയംകുളം പഞ്ചായത്ത്തല ഉദ്ഘാടനം വാണിയംകുളം കന്നുകാലി ചന്തയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വാണിയംകുളത്ത് മഴക്കാല പൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

 

വാണിയംകുളം ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വാണിയംകുളം കന്നുകാലി ചന്ത വൃത്തിയാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാണിയംകുളം ടൗണിലെ ചാലുകളിലെ ചെളി മുഴുവന്‍ നീക്കം ചെയ്യും. വാര്‍ഡ് അടിസ്ഥാനത്തില്‍ അഴുക്ക് വെള്ളം കെട്ടി കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കും. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി. ഹരിദാസന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.കെ വിനോദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date