Skip to main content

സിവിൽ എക്സൈസ് ഓഫീസർ കായിക ക്ഷമത പരീക്ഷ ഏപ്രിൽ 27, 28  തിയതികളിൽ

 

എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (Cat. No. 538/2019,121/2019) തസ്തികയിൽ 22/03/2023 ന് പ്രസിദ്ധപ്പെടുത്തിയ ചുരുക്കപ്പട്ടികയിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള  അളവെടുപ്പും കായിക ക്ഷമത പരീക്ഷയും വൺ ടൈം വെരിഫിക്കേഷനും ഏപ്രിൽ 27, 28  തിയതികളിൽ രാവിലെ  5 മുതൽ ജി. വി. ഏച്ച്. എസ്. എസ്  ചോറ്റാനിക്കര സ്കൂൾ ഗ്രൗണ്ടിൽ നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്സൈറ്റിൽ കായിക ക്ഷമത പരീക്ഷയ്ക്ക് ഹാജരാകേണ്ട അഡ്മിഷൻ ടിക്കറ്റ് മറ്റ് നിർദ്ദേശങ്ങൾ എന്നിവ ഡൗൺലോഡ് ചെയ്തെടുത്ത് കൃത്യസമയത്ത് എത്തിച്ചേരണം

date