Skip to main content

പെണ്മ 2023 ന് തുടക്കമായി

 

കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷം 'പെണ്മ 2023'ന് കൂത്താളിയിൽ തുടക്കമായി. കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍, ബാലസഭാ അംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ കുടുംബാംഗങ്ങള്‍ എന്നിവര്‍ അണിനിരന്ന നിശ്ചല ദൃശ്യങ്ങളുടെയും ശിങ്കാരിമേളങ്ങളുടെയും അകമ്പടിയോടുകൂടി വര്‍ണ്ണശബളമായ സാംസ്‌കാരിക ഘോഷയാത്രയും കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കിയ മെഗാ തിരുവാതിരയും അരങ്ങേറി. 

രചനാ മത്സരങ്ങളും സ്റ്റേജ് മത്സരങ്ങളും പരിപാടിയുടെ ഭാ​ഗമായി നടക്കും. ഏപ്രിൽ 27ന് ബാലസഭ കാലോത്സവവും, 28,29 തിയ്യതികളില്‍ കുടുംബശ്രീ കാലോത്സവവും നടക്കും. ഏപ്രിൽ 29 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ പഞ്ചായത്തിലെ 242 കുടുംബശ്രി യുണിറ്റുകളിൽ നിന്നുള്ള അം​ഗങ്ങൾ മാറ്റുരയ്ക്കും. സമാപന ദിവസമായ ഏപ്രില്‍ 29ന് വൈകുന്നേരം അഞ്ച് മണിക്ക് സാംസ്‌കാരിക സദസ്സ് സംഘടിപ്പിക്കും. പരിപാടി ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

date