Skip to main content

വെബ്ബിനാർ സംഘടിപ്പിക്കുന്നു

 

മത്സ്യ കൃഷി മേഖലയിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്മെന്റ് “എന്റർപ്രണർഷിപ് ഇൻ അക്വാകൾചർ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 28 വെള്ളിയാഴ്ച രാവിലെ 11.00  മുതൽ 12  വരെ സൂം മീറ്റ് വഴിയാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്.

വെബ്ബിനാറിൽ പങ്കെടുക്കുന്നതിനായി കെ.ഐ.ഇ.ഡി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kied.info ൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2550322/2532890

date