Post Category
ലാബ് ടെക്നീഷ്യന് തസ്തികയില്‍ താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ്, അംഗീകൃത ഡിഎംഎല്‍ടി, പാരാ മെഡിക്കല്‍ കൗൺസില്‍ അംഗീകാരം. പ്രായം 2022 ജനുവരി ഒന്നിന് 18-36 താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം മെയ് രണ്ടിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 11.30 മുതൽ 12.30 വരെ മാത്രമായിരിക്കും
date
- Log in to post comments