Skip to main content

ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗാം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) പുതിയ സംരംഭകർക്കായി മെയ് ഒമ്പത് മുതൽ 17 വരെ ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. അഞ്ചു വർഷത്തിന് താഴെ പ്രവൃത്തിപരിചയമുള്ള സംരംഭകർക്ക് കളമശ്ശരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം. ലീഗൽ ആൻഡ് സ്റ്റാറ്റിയുറ്ററി കോംപ്ലിയൻസ്, പാക്കേജിംഗ്, ബ്രാൻഡിങ്, സ്ട്രാറ്റജിക് മാർക്കറ്റിങ്, വർക്കിംഗ് കാപിറ്റൽ മാനേജ്‌മെന്റ്, അഡ്വാൻസ്ഡ് ഡിജിറ്റൽ മാർക്കറ്റിങ്, ടൈം ആൻഡ് സ്‌ട്രെസ് മാനേജ്‌മെന്റ്, സ്‌കീംസ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. 4130 രൂപയാണ് പരിശീലന ഫീസ്. താല്പര്യമുള്ളവർ www.kied.info  എന്ന വെബ്‌സൈറ്റിൽ മെയ് ഒന്നിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322, 9605542061.

 

date