Skip to main content

സർക്കാർ വാർഷികം: റീൽസ്, ഫോട്ടോഗ്രഫി മത്സരം

 

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ വേളയിൽ മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസ് റീൽസ്, ഫോട്ടോഗ്രഫി മത്സരം നടത്തുന്നു. പൊന്നാനി എ.വി ഹയർ സെക്കണ്ടറി സ്‌കൂളിൽ മെയ് നാല് മുതൽ 10 വരെ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' മെഗാ പ്രദർശന വിപണനമേളയുടെ പ്രചാരണാർഥമാണ് മത്സരം. 'സംസ്ഥാന സർക്കാറിന്റെ രണ്ട് വർഷത്തെ വികസന നേട്ടങ്ങൾ' എന്ന വിഷയത്തിലാണ് രണ്ട് മത്സരങ്ങളും. 30 സെക്കന്റ് മുതൽ 45 സെക്കന്റ് വരെയുള്ള വീഡിയോകളാണ് റീൽസ് മത്സരത്തിന് പരിഗണിക്കുക. പ്രായപരിധിയില്ലാതെ ആർക്കും പങ്കെടുക്കാം. നിങ്ങൾ തയ്യാറാക്കിയ റീൽസ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജായ infomalappuram ത്തെ ടാഗ് ചെയ്യുകയും diomlpm2@gmail.com എന്ന മെയിലിലേക്ക് അയയ്ക്കുകയും ചെയ്യണം. ബന്ധപ്പെടാനുള്ള വിലാസവും മെബൈൽ നമ്പറും നിർബന്ധമായും ഉൾപ്പെടുത്തണം. മെയ് ഒന്നിനകം ലഭിച്ച വീഡിയോകൾ മാത്രമെ മത്സരത്തിനായി പരിഗണിക്കൂ.

ഫോട്ടോഗ്രഫി മത്സരത്തിന് അയക്കേണ്ട ചിത്രങ്ങൾ അടിക്കുറിപ്പ് സഹിതം മെയ് ഒന്നിനകം diomlpm2@gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം. സബ്ജക്ട് 'ഫോട്ടോഗ്രഫി മത്സരം 2023' എന്ന് രേഖപ്പെടുത്തണം. ബന്ധപ്പെടാനുള്ള വിലാസവും മെബൈൽ നമ്പറും നിർബന്ധമായും ഉൾപ്പെടുത്തണം. രണ്ട് മത്സരങ്ങളിലും ഒന്നാം സമ്മാനം നേടുന്നവർക്ക് 2500, രണ്ടാം സ്ഥാനത്തിന് 1500, മൂന്നാം സ്ഥാനത്തിന് 1000 രൂപ വീതം ക്യാഷ് അവാർഡ് നൽകും.

 

date