Skip to main content

മാലിന്യമുക്ത നവകേരളം ; ഹരിത കർമ്മസേന റിസോഴ്സ്പേഴ്സൺമാർക്കുള്ള പരിശീലനം നൽകി

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യമുക്ത നവകേരളം വൃത്തിയുള്ള കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഹരിത കർമ്മസേന റിസോഴ്സ്പേഴ്സൺമാർക്ക് പരിശീലനം നൽകി.

ഗുരുവായൂർ (111), ഇരിങ്ങാലക്കുട (151), ജില്ലാ ആസൂത്രണ ഭവൻ (115), കില (121) ഹരിത കർമ്മസേന അംഗങ്ങൾ ഉൾപ്പെടെ 498 പേരാണ് പരിശീലനത്തിൽ പങ്കെടുത്തത്.

2024 മാർച്ച് 31 നകം മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യം മുൻ നിർത്തിയാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്. മാലിന്യം ഉറവിടത്തിൽ സംസ്കരിക്കുക, ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിക്കുക, പൊതുനിരത്തിലേക്ക് മാലിന്യം എത്തുന്നതും വലിച്ചെറിയുന്നതും പൂർണ്ണമായി ഇല്ലാതാക്കുക, അജൈവ മാലിന്യങ്ങൾ പുന: ചംക്രമണത്തിനും ശാസ്ത്രീയ സംസ്കരണത്തിനും അംഗീകൃത ഏജൻസിക്ക് കൈമാറുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി പൂർത്തികരിക്കുന്നത്.

ആസൂത്രണ ഭവൻ ഹാളിൽ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നവ കേരളം കർമ്മ പദ്ധതി 2 ജില്ലാ കോർഡിനേറ്റർ സി ദിദിക ചടങ്ങിൽ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആദർശ് പി ദയാൽ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date