Skip to main content

പയ്യോളി ​ന​ഗരസഭയിലെ സ്ഥാപനങ്ങളിൽ ആരോ​ഗ്യ വകുപ്പ് പരിശോധന നടത്തി 

 

പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

പയ്യോളി ​ന​ഗരസഭയിലെ ഭക്ഷണപദാർഥങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ ആരോ​ഗ്യ വിഭാ​ഗം നടത്തിയ പരിശോധനയിൽ പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ഏഴോളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 

ആറ് സ്ഥാപനങ്ങൾക്ക് ശുചിത്വ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എൻ ബിന്ദു മോൾ, ജെ എച്ച് ഐമാരായ പി ജിഷ, ഡി ആർ രജനി,  സാനിറ്റേഷൻ വർക്കർ ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

date