Skip to main content

ആരോഗ്യമേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രിൽ 28 ന് 

 

സംസ്ഥാന സർക്കാരിന്റെ നൂറ്‌ ദിന കർമ്മപരിപാടികളുടെ ഭാഗമായി ജില്ലയിലെ ആരോഗ്യമേഖലയിൽ നടപ്പിലാക്കിയ വിവിധ വികസന പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഏപ്രിൽ 28 ന് ഉദ്ഘാടനം ചെയ്യും.

വളയം സാമൂഹ്യരോഗ്യ കേന്ദ്രത്തെ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തൽ, ആയഞ്ചേരി ആയുർവേദ ആശുപത്രി കെട്ടിടം, വടകര ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിടം, പീഡിയാട്രിക് ഐ.സി.യു, ഗവ. മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ലേബർ റൂം ലക്ഷ്യ നിലവാരത്തിലേക്ക് ഉയർത്തിയത്, ഓഡിയോ വിഷ്വൽ റൂം, ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവൃത്തി, പീഡിയാട്രിക് ഐസിയു, ചെലവൂർ നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്.

date