Skip to main content

നടൻ മാമുക്കോയയുടെ നിര്യാണത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ അനുശോചിച്ചു 

 

പ്രശസ്ത ചലച്ചിത്ര നടൻ മാമുക്കോയയുടെ നിര്യാണത്തിൽ തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അനുശോചിച്ചു. കോഴിക്കോടിന്റെ നാടക പാരമ്പര്യത്തിൽ നിന്ന് സിനിമാ വേദിയിലെത്തിയവരുടെ നിരയിൽ എന്നെന്നും തിളങ്ങി നിൽക്കുന്ന പേര് തന്നെയാണ് മാമുക്കോയയുടേതെന്ന്  മന്ത്രി പറഞ്ഞു. സാധാരണക്കാരോട് അടുത്ത് ഇടപഴകിയ വ്യക്തിയെന്ന നിലയിൽ കഥാപാത്രങ്ങളെ ഉൾക്കൊണ്ടുള്ള അഭിനയം അദ്ദേഹത്തിന്  അനായാസമായി. കോഴിക്കോടിന്റെ തനത് ഭാഷാശൈലി സകലമലയാളികൾക്കും ഒരു പോലെ മനസ്സിലാക്കുന്നതിനും  ആസ്വദിക്കുന്നതിനും അദ്ദേഹത്തിന്റെ അഭിനയ മികവിലൂടെ സാധിച്ചു. 

മലയാള സിനിമയുടെ കലാകിരീടത്തിലെ തിളങ്ങുന്ന ഒരു രത്നം തന്നെയാണ് പൊഴിഞ്ഞു പോയിരിക്കുന്നതെന്ന് അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ മന്ത്രി പങ്കുചേർന്നു.

date