Skip to main content

പി.എസ്.സി കായികക്ഷമത പരീക്ഷ

 

കോട്ടയം : ജില്ലയിൽ എക്‌സൈസ് വകുപ്പിലെ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 538/19) തസ്തികയുടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ എന്നിവ ഏപ്രിൽ 26,27 തീയതികളിൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ രാവിലെ 5.30 ന് നടത്തും. ഉദ്യോഗാർത്ഥികളുടെ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. നിശ്ചിത തീയതിയിലും സമയത്തും അഡ്മിഷൻ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പ്രമാണങ്ങൾ സഹിതം ഉദ്യോഗാർത്ഥികൾ ഹാജരാകണം.

(കെ.ഐ.ഒ.പി.ആർ 922/2023)  

date