Skip to main content

ജോലി ഒഴിവ്

 

 കൊല്ലം   ജില്ലയിലെ ഒരു മാനേജ്മെന്റ്  സ്ഥാപനത്തിലേക്ക് എച്ച്എസ്എസ് ടി (സീനിയര്‍) ഫിസിക്സ്  തസ്തികയിൽ കേൾവി വൈകല്യമുള്ളവർക്കായി സംവരണം ചെയ്ത  ഒരു സ്ഥിരം ഒഴിവ്  നിലവിലുണ്ട്. യോഗ്യത         എംഎസ് സി ഫിസിക്സില്‍ 50 ശതമാനം മാര്‍ക്ക്, ഫിസിക്കല്‍ സയന്‍സില്‍ ബിഎഡ്  , എം.എഡ്/എം.ഫില്‍/സെറ്റ്/നെറ്റ്. ശമ്പള സ്കെയിൽ   55200 – 1,15,300, പ്രായം       2023 ജനുവരി ഒന്നിന്  40 വയസ്സ് കവിയാൻ പാടില്ല.

നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി വിദ്യാഭ്യാസ  യോഗ്യത, ഭിന്നശേഷിത്വം   എന്നിവ  തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സാഹിതം  മെയ് എട്ടിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഓ സി  ഹാജരാക്കണം.   

date