Skip to main content

അപേക്ഷ ക്ഷണിച്ചു

 

ഇ-ഗവേണ്‍സിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഇ-ഓഫീസ് ഇ-ഡിസ്ട്രിക്ട് പദ്ധതിക്ക് ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരെ താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  മെയ് 16 വൈകിട്ട് 5 വരെ. പ്രതിമാസ ശമ്പളം 21,000 രൂപ.

കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സിസ്റ്റം/നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍മാരായി പ്രവൃത്തിപരിചയമുള്ള ബി.ടെക് (ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷന്‍), എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) ബിരുദമുള്ളവർക്കും മൂന്ന് വര്‍ഷത്തെ ഡിപ്ലോമ (ഹാര്‍ഡ് വെയര്‍/കമ്പ്യൂട്ടര്‍/ഐ.ടി)യും രണ്ട് വര്‍ഷത്തെ സിസ്റ്റം/നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍മാരായി പ്രവൃത്തിപരിചയമുളളവർക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സിൽ താഴെ. 

 ernakulam.nic.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന  അപേക്ഷ ഫോമിനൊപ്പം വിദ്യാഭ്യാസ യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അക്ഷയ ഡിസ്ട്രിക്ട് പ്രോജക്ട് ഓഫീസ്, എ1, അശോക അപ്പാർട്ട്മെൻ്റ്, ബി3 ഫ്ലാറ്റ്, സിവിൽ സ്റ്റേഷന് സമീപം, കാക്കനാട് 682030 എന്ന് വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2422693,9495654111.

date