Skip to main content

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കളമശ്ശേരി ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല ഹോട്ടൽ മാനേജ്മെന്റ്  കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
 കുക്കറി, ബേക്കറി ആന്റ് കൺഫെക്ഷനറി, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ,ഹൗസ് കീപ്പിംഗ്, കാനിംഗ് ആന്റ് ഫുഡ് പ്രിസർവേഷൻ, ഫുഡ് ആന്റ് ബീവറേജ് സർവീസ് എന്നീ കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്. അപേക്ഷകർ സ്ത്രീകൾ ആയിരിക്കണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. അപേക്ഷകർ 18 വയസ്സ് തികഞ്ഞിരിക്കണം.  അപേക്ഷ ഫോറം  ഇൻസ്റ്റ്യൂട്ട് വഴി നേരിട്ട് ലഭിക്കും.  അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 5 വൈകിട്ട് അഞ്ച്.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ  0484 2558385

date