Skip to main content

ആലുവ നഗരസഭയിൽ സമഗ്ര ഖരമാലിന്യ പദ്ധതി

 

*കേരള ഖര മാലിന്യ പരിപാലന പദ്ധതി കൺസൾട്ടേഷൻ യോഗം ചേർന്നു

 ആലുവ നഗരസഭയിൽ മാലിന്യ സംസ്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള ഖര മാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്യു.എം.പി. )യുടെ കൺസൾട്ടേഷൻ യോഗം ചേർന്നു. നഗരസഭ തലത്തിൽ ഖര മാലിന്യ പരിപാലനത്തിന് രൂപരേഖ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം നടന്നത്. ആലുവ നഗരസഭ കോൺഫറൻസ്  ഹാളിൽ നടന്ന യോഗത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം.ഒ ജോൺ നിർവഹിച്ചു.

 നഗരസഭയ്ക്ക് അടുത്ത 20 വർഷത്തേക്കുള്ള സമഗ്ര ഖര മാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന യോഗത്തിൽ പങ്കെടുത്തവരെ നാലു ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് ചർച്ചകൾ നടന്നു. ജനപ്രതിനിധികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ജനകീയ പങ്കാളിത്തത്തോടെ മാലിന്യ സംസ്കരണം നടപ്പിലാക്കാൻ യോഗത്തിൽ അഭിപ്രായമുയർന്നു.

 പൊതുജനങ്ങളിൽ മാലിന്യ സംസ്കരണ അവബോധം സൃഷ്ടിക്കാൻ നഗരസഭയിൽ വ്യാപകമായി ബോധവൽക്കരണ ക്ലാസ്സുകൾ നടത്തേണ്ടത്തിന്റെയും മാലിന്യ സംസ്കരണ രീതികളും ഉപാതികളും പരിചയപ്പെടുത്തേണ്ടതിന്റെയും അനിവാര്യതയും യോഗത്തിൽ ചർച്ചയായി.

യോഗത്തിൽ നഗരസഭ  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. പി സൈമൺ അദ്ധ്യക്ഷത വഹിച്ചു , കേരള ഖരമാലിന്യ പരിപാലന പദ്ധതി  (കെ.എസ്.ഡബ്ലു.എം.പി)ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ  എം.എസ് ധന്യ, നഗരസഭ സെക്രട്ടറി ഡി. ജയകുമാർ ക്ലീൻ സിറ്റി മാനേജർ കെ.വി പ്രേം നവാസ്, പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ് എ.കെ ഗോപാലകൃഷ്ണൻ, കേരള ഖരമാലിന്യ പരിപാലന പദ്ധതി ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥരായ  ജയന്തി കൃഷ്ണ, ജിനിത വർഗീസ്, പി.വി  അനൂപ്, സോഷ്യൽ എക്സ്പേർട്ട് എസ്.വിനു , ജന പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ രാഷ്ട്രീയ പ്രവർത്തകർ, സാമൂഹ്യസന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date