Skip to main content
ദേശീയപാത വികസനം 2025 ഓടെ പൂർത്തീകരിക്കാനാവും - മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത വികസനം 2025 ഓടെ പൂർത്തീകരിക്കാനാവും - മന്ത്രി മുഹമ്മദ് റിയാസ്

 

ദേശീയപാത വികസനം വളരെ വേഗത്തിൽ പൂർത്തിയാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്നും വകുപ്പുകളുടെ ഏകോപനമാണ് ഈ വിജയത്തിന് പിന്നിലെന്നു പെതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ നവീകരിച്ച കളരിക്കണ്ടി - പടനിലം റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജനസാന്ദ്രത കൂടിയ സംസ്ഥാനത്തിന്റെ ഗതാഗതസൗകര്യങ്ങൾക്ക് പ്രതിവിധിയാണ് സിൽവർ ലൈൻ ഇത് ഭാവിയുടെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പി.ടി.എ റഹീം എം എൽ എ അധ്യക്ഷത വഹിച്ചു. 1.6 കി.മി നീളമുള്ള റോഡ് 3.22 കോടി രൂപ ചിലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. ബി എം ആൻ്റ് ബി സി നിലവാരത്തിലാണ് റോഡ് നവീകരിച്ചത്. ഓടകൾ നവീകരിച്ചും റോഡുകൾ വീതികൂട്ടിയും എല്ലാ സുരക്ഷാക്രമീകരണങ്ങളോടെയുമാണ് നവീകരണം പൂർത്തിയാക്കിയത്.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി. പി മാധവൻ, പഞ്ചായത്ത് പ്രസിഡൻ്റ്  ലിജി പുൽക്കുന്നുമ്മൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി അനിൽകുമാർ, ബ്ലോക്ക് - പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.എക്സിക്യൂട്ടീവ് എഞ്ചിനിയർ ഹാഷിം വി.കെ റിപ്പോർട്ട് അവതരിപ്പിച്ചും. സൂപ്രണ്ടിങ്ങ് എൻജിനീയർ വിശ്വപ്രകാശ് ഇ ജി സ്വാഗതവും അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീജയൻ എൻ നന്ദിയും പറഞ്ഞു.

date