നാദാപുരം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ കലോത്സവം അരങ്ങ് 2023 സംഘടിപ്പിച്ചു
നാദാപുരം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കലോത്സവം "അരങ്ങ് "2023 സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.
22 വാർഡുകളിൽ നിന്നായി 425 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ പ്രതിഭകളാണ് അരങ്ങ് ഉത്സവത്തിൽ പങ്കെടുത്തത്. ലളിതഗാനം, മാപ്പിളപ്പാട്ട് , കവിത പാരായണം, മിമിക്രി, മോണോആക്ട് തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് നേടി പത്താം വാർഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം വാർഡ് 13 ഉം മൂന്നാം സ്ഥാനം വാർഡ് ഒന്നും കരസ്ഥമാക്കി.
സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ ,എം സി സുബൈർ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്,മെമ്പർ സെക്രട്ടറി പി പി ബാലകൃഷ്ണൻ ,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി പി റീജ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ അക്കൗണ്ടന്റ് കെ സിനിഷ എന്നിവർ പരിപാടിയിൽ സംബന്ധിച്ച് സംസാരിച്ചു.
- Log in to post comments