Post Category
നവീകരിച്ച പാലക്കാടി ഏരിമല റോഡ് ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു.
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ പാലക്കാടി ഏരിമല റോഡ് ഉദ്ഘാടനം പെതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പി.ടി.എ റഹീം എം എൽ എ അധ്യക്ഷത വഹിച്ചു.
3 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. ബി. എം ആൻ്റ് ബി.സി നിലവാരത്തിലാണ് റോഡ് നവീകരിച്ചത്. ഓടകൾ നവീകരിച്ചും റോഡുകൾ വീതികൂട്ടിയും എല്ലാ സുരക്ഷാക്രമീകരണങ്ങളോടെയുമാണ് നവീകരണം പൂർത്തിയാക്കിയത്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി. പി മാധവൻ, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഒളിയിക്കൽ ഗഫൂർ, ബ്ലോക്ക് - പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.എക്സിക്യൂട്ടീവ് എഞ്ചിനിയർ ഹാഷിം വി.കെ റിപ്പോർട്ട് അവതരിപ്പിച്ചു. അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീജയൻ എൻ നന്ദിയും പറഞ്ഞു.
date
- Log in to post comments