Skip to main content

വന സൗഹൃദ സദസ് ഇന്ന് ഏരുമേലിയിൽ

കോട്ടയം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി , പൂഞ്ഞാർ നിയോജക മണ്ഡലങ്ങളെ ഉൾപ്പെടുത്തിയുള്ള വന സൗഹൃദ സദസ്സ് ഇന്നു   വൈകിട്ട് നാലുമണിക്ക് എരുമേലി വാവർ പള്ളി ഓഡിറ്റോറിയത്തിൽ സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷനായിരിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ആന്റോ  ആന്റണി എംപി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ , ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ. രാജേഷ് റിപ്പോർട്ട് അവതരിപ്പിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു , വനം വകുപ്പ് ചീഫ് കൺസർവേറ്റർമാരായ പി പി പ്രമോദ്, ആർ.എസ് അരുൺ, അഡീഷണൽ ചീഫ് കൺസർവേറ്റർ ഡോ: പി. പുകഴേന്തി, ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, വനംവകുപ്പ് കൺസർവേറ്റർ എം. നീതുലക്ഷ്മി, ജില്ലാ പോലീസ് മേധാവി കെ കാർത്തിക്, പെരിയാർ വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ കെ.വി. ഹരികൃഷ്ണൻ എന്നിവർ പ്രസംഗിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.വി. റസൽ, വി.ബി. ബിനു, ബെന്നി മൈലാടൂർ, നാട്ടകം സുരേഷ്, ലിജിൻ ലാൽ, ലോപ്പസ് മാത്യൂ, സജി മഞ്ഞക്കടമ്പിൽ, മാത്യൂ ജോർജ്, സാജൻ അലക്കുളം,  എം.ടി. കുര്യൻ, ഔസേപ്പച്ചൻ തകിടിയേൽ, ജിയാഷ് കരീം, അസീസ് ബഡായി എന്നിവർ പങ്കെടുക്കും.
സമ്മേളനത്തിനു മുന്നോടിയായി  ഉച്ചകഴിഞ്ഞ് 3:00 മണിക്ക് വനം വന്യജീവി വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ വന സൗഹൃദ ചർച്ച നടക്കും.
സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ , സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ആന്റോ ആന്റണി എംപി , സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ,ജില്ല പഞ്ചായത്ത് പ്രസിഡന്റ് , കെ വി ബിന്ദു , പള്ളി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്,ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരായ മറിയാമ്മ സണ്ണി, ശ്രീജ ഷൈൻ , രേഖാ ദാസ് എന്നിവർ പങ്കെടുക്കും.
 വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും ചർച്ചയിലൂടെ പരിഹാരം കണ്ടെത്താനും സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന കർമ പരിപാടിയാണ് വന സൗഹൃദ സദസ്.

date