Skip to main content

എരുമേലി പിൽഗ്രിം അമിനിറ്റി സെന്റർ നവീകരണോദ്ഘാടനം മേയ് ഒന്നിന്

കോട്ടയം:  എരുമേലി പിൽഗ്രിം അമിനിറ്റി സെന്റർ നവീകരണ നിർമ്മാണോദ്ഘാടനം മേയ് ഒന്നിന് വൈകിട്ട് നാലിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഓൺലൈനിൽ നിർവഹിക്കും.  വിനോദസഞ്ചാര വകുപ്പിൽ നിന്നുള്ള ഒരു കോടി രൂപ ചെലവിലാണ് നവീകരണം നടത്തുന്നത്. ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.  അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം. പി മുഖ്യപ്രഭാഷണം നടത്തും. സിൽക്ക്  പ്രോജക്ട് മാനേജർ ഡേവിഡ് എം. കൊരയ്യ പദ്ധതി വിശദീകരിക്കും.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ,  എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി,  മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജുബി അഷ്റഫ്, പി. കെ പ്രദീപ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എ ഷാനവാസ, ജെസ് നജിം, നാസർ പനച്ചി, ബിൻസി ഇമ്മാനുവേൽ കണ്ണിമല,  രാഷ്ടീയ പാർട്ടി പ്രതിനിധികളായ വി.ഐ. അജി, അനിശ്രീ സാബു, സഖറിയ ഡൊമിനിക്, ബിനോ ജോൺ, ടി. വി ജോസഫ്, ജോസ് പഴയതോട്ടം, സലിം വാഴമറ്റം, നൗഷാദ് കുറുംകാട്ടിൽ, പി.കെ റസാക്ക്, ജോസ് മടുക്കകുഴി, അനിയൻ എരുമേലി എന്നിവർ പങ്കെടുക്കും. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പദ്മകുമാർ സ്വാഗതവും ജില്ലാ കളക്ടർ ഡോ. പി. കെജയശ്രീ നന്ദിയും പറയും.
 

date