Skip to main content

സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

             സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ (കിലെ) കീഴിൽ തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവ്വീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

             സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടിയ തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം. ഒരു വർഷമാണ് കാലയളവ്. ക്ലാസ്സുകൾ ജൂൺ 20ന് തുടങ്ങും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി മെയ് 20.

             സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടി ആശ്രിത ബന്ധപ്പെട്ട ക്ഷേമനിധി ബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ വേണം അപേക്ഷിക്കാൻ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും kle.kerala.gov.in സന്ദർശിക്കണം. ഫോൺ79070996290471-23090120471-2479966, 0471 2464240.

പി.എൻ.എക്‌സ്. 1938/2023

 

date