Skip to main content

കൊല്ലം താലൂക്ക് അദാലത്ത് മെയ് രണ്ടിന്

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കൊല്ലം താലൂക്ക് അദാലത്ത് മെയ് രണ്ടിന് കൊല്ലം എസ് എന്‍ വനിതാ കോളജില്‍ നടക്കും. രാവിലെ 10 മുതല്‍ നടക്കുന്ന അദാലത്തിന് ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍ മൃഗസംരക്ഷണ ക്ഷീരമന്ത്രി ജെ പിഞ്ചു റാണി എന്നിവര്‍ നേതൃത്വം നല്‍കും. അന്നേദിവസം പുതിയ അപേക്ഷകള്‍ സ്വീകരിക്കുകയും മുന്‍പ് ലഭിച്ച അപേക്ഷകളിലെ തീര്‍പ്പ് വിവരം കക്ഷികളെ അറിയിക്കുമെന്നും തഹസീല്‍ദാര്‍ അറിയിച്ചു.

date