Skip to main content

സൗജന്യ ലാപ്‌ടോപ്പ് വിതരണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാഗംങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നു. 2021-2022, 2022-2023 അധ്യയന വര്‍ഷങ്ങളില്‍ എന്‍ജിനീയറിങ്, എം ബി ബി എസ്, ബി എസ് സി അഗ്രികള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ബി എ എം എസ്, ബി എച്ച് എം എസ്, എം സി എ, എം ബി എ, ബി എസ് സി - എം എസ് സി നഴ്‌സിങ് എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് മെറിറ്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് സൗജന്യ പഠനകിറ്റ് വിതരണം ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് ആറ്.

പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് കുടിശിക ഒടുക്കുന്നതിനുള്ള കാലാവധി മെയ് 31 വരെ നീട്ടി. വിവരങ്ങള്‍ ജില്ലാ ഓഫീസുകളിലും, kmtwwfb.org സൈറ്റിലും ലഭിക്കും. ഫോണ്‍: 0474 2749334.

date