Skip to main content

ക്ലീൻ തൃക്കാക്കര പദ്ധതി

 

ക്ലീൻ അപ്പ് ഡ്രൈവ്  ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു

ക്ലീൻ തൃക്കാക്കര പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡുകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കർമ്മപദ്ധതിയുമായി തൃക്കാക്കര നഗരസഭ. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ക്ലീൻ അപ്പ് ഡ്രൈവ്  ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഐ എം ജി ജംഗ്ഷൻ ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ഇൻഫോപാർക്ക് സിഇഒ  സുശാന്ത്‌ കുറുന്തിൽ മുഖ്യാതിഥിയായി.

മെയ്  ഒന്നിന് നഗരസഭയിലെ  43 വാർഡുകളിലും 8. 30 മുതൽ 10 വരെ പൊതു ശുചീകരണ യജ്ഞം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. ജിയോടാഗ് ചെയ്ത 57 വേസ്റ്റ് ഡമ്പിങ് ഹോട്സ്പോട്ടുകൾ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ വൃത്തിയാക്കും.

കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർ, സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, യുവജന സംഘടനകൾ ഒത്തുചേർന്ന് റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ   പ്രദേശങ്ങൾ വൃത്തിയാക്കും. മാലിന്യവിമുക്തമായ പൊതുസ്ഥലങ്ങളിൽ പൂച്ചെടികൾ വെച്ചു പിടിപ്പിക്കുകയും ചെയ്യും.

തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ എ എ ഇബ്രാഹിംകുട്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉണ്ണി കാക്കനാട്,  നൗഷാദ് പല്ലച്ചി, സ്മിത സണ്ണി,കൗൺസിലർമാരായ വി ഡി സുരേഷ്,  രാധാമണി പിള്ള, സിസി വിജു, പി എം യുനിസ്, എം ജെ ഡിക്സൺ, കാദർ കുഞ്ഞ്, ഷിമി മുരളി, ഷാന അബ്ദു,  അജുന ഹാഷിം, പ്രതിപക്ഷ നേതാവ് എം കെ ചന്ദ്രബാബു, അസിസ്റ്റന്റ് എക്‌സിക്യുറ്റീവ് എഞ്ചിനിയർ ഹരിദാസ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. സിജു. സി ഡി എസ് ചെയർപേഴ്സൺമാരായ ഷക്കീല, ജാൻസി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

date