Skip to main content

ഞാറക്കല്‍ താലൂക്ക് ആശുപത്രി ഒ.പി ബ്ലോക്ക് മെയ് ആറിന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും 

 

ഞാറക്കല്‍ താലൂക്ക് ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം മെയ് ആറിനു തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിക്കും.

പുതിയ രണ്ടുനില കെട്ടിടത്തില്‍ ഒ.പി റൂം, മേജര്‍ ഓപ്പറേഷന്‍ തീയേറ്റര്‍, മൈനര്‍ ഓപ്പറേഷന്‍ തീയേറ്റര്‍, ഫാര്‍മസി, സ്റ്റോര്‍ റൂം, ചില്‍ഡ്രന്‍സ് വാര്‍ഡ്, അത്യാഹിത വിഭാഗം എന്നിവ ഒരുക്കിയിട്ടുണ്ട്. മുകളിലെ നിലയിൽ ചില്‍ഡ്രന്‍സ് വാര്‍ഡും മേജര്‍ ഒ.ടിയും സജ്ജമാക്കിയിട്ടുണ്ട്. അഞ്ചു കോടി 95 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടത്തിയത്. 

നിരവധി പേരാണ് ദിവസവും ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്.  എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. ഗോശ്രീ ഐലന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (ജിഡ)യാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ ചെലവ് വഹിച്ചത്. പ്രവർത്തനങ്ങൾക്ക്  ആരോഗ്യ വകുപ്പ് മേല്‍നോട്ടം വഹിച്ചു. പദ്ധതിയുടെ നിർമ്മാണം നിർവ്വഹിച്ചത് പൊതുമരാമത്ത് വകുപ്പാണ്.

date