Skip to main content
പുറക്കാട്ടെ പൊട്ടിയ കുടിവെള്ള പൈപ്പുകൾ കളക്ടർ ഇടപെട്ട് പുനഃസ്ഥാപിച്ചു

പുറക്കാട്ടെ പൊട്ടിയ കുടിവെള്ള പൈപ്പുകൾ കളക്ടർ ഇടപെട്ട് പുനഃസ്ഥാപിച്ചു

 

കരുമാടിയിൽ നിന്ന്  ട്രീറ്റ്‌മെന്റ് ചെയ്തു വരുന്ന ജലം അമ്പലപ്പുഴ കേച്ചേരി ജംങ്ഷനിൽ നിന്നും തെക്കോട്ട് തോട്ടപ്പള്ളി നോർത്ത് പമ്പ് ഹൗസിലേക്ക് പോകുന്ന പ്രധാന പൈപ്പ് ലൈൻ പുറക്കാട് ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് പൊട്ടുന്നതിന് ജില്ല കളക്ടറുടെ ഇടപെടലോടെ പരിഹാരമായി. 
പണി നടക്കുന്ന സ്ഥലത്ത് പൈപ്പ് പല തവണ പൊട്ടിയിരുന്നു.ഈ പൈപ്പുകളാണ് കളക്ടറുടെ  നിർദ്ദേശത്തെ തുടർന്ന് ദേശീയ പാത അധികൃതർ തന്നെ പുനഃസ്ഥാപിച്ച് പമ്പിംഗ് പുനരാരംഭിച്ചത്. പൈപ്പുകളുടെ അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലവും ജില്ലകളക്ടർ കഴിഞ്ഞ ദിവസം സന്ദർശിച്ചു. 
പൈപ്പുകൾ തുടർന്നും പൊട്ടിയാൽ ഉടനടി പരിഹരിക്കാൻ ജോലിക്കാരെ ഏർപ്പാട് ചെയ്യാൻ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുദർശനൻ, വാട്ടർ അതോറിറ്റി അധികൃതർ തുടങ്ങിയവരും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.

date