Skip to main content

ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനുള്ള കാമ്പയിൻ തുടങ്ങി

പ്രധാന മന്ത്രി ജീവൻ ജ്യോതി ബീമ യോജന (പി.എം.ജെ.ജെ.ബി.വൈ), പ്രധാന മന്ത്രി സുരക്ഷാ ഭീമായോജന (പി.എം.എസ്.ബി.വൈ) എന്നിവയുടെ പ്രചാരണത്തിനായി ജില്ല തല ഉദ്യോഗസ്ഥരുടെ യോഗം കളക്ട്രേറ്റിൽ നടത്തി. ഓരോ കുടുംബത്തിലും എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള കാംപെയിനാണ് തുടക്കമിട്ടത്. എ.ഡി.എം. എസ്. സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ഇൻഷുറൻസ് അംഗത്വം എം.ഡി.എം. സ്വീകരിച്ചു കൊണ്ട് കാമ്പയിൻ ആരംഭിച്ചു. വർഷത്തിൽ 20 രൂപ മാത്രം ഈടാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയാണ് സുരക്ഷാ ബീമാ യോജന. 18 വയസ്സുമുതൽ 70 വയസ്സുവരെയുള്ളവർക്ക് ഈ ഇൻഷുറൻസിൽ അംഗമാകാം. അപകട മരണം സംഭവിച്ചാൽ 2 ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കും. ജീവൻ ജ്യോതി ബീമ യോജനയക്ക് വർഷം 436 രൂപയാണ് പ്രീമിയം അടയ്‌ക്കേണ്ടത്. 18 മുതൽ 50 വയസ്സുവരെയുള്ളവർക്കാണ് അംഗത്വം.

date