Skip to main content

ഏലൂർ നഗരസഭയിൽ 200 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും

ഏലൂർ നഗരസഭയിൽ മാലിന്യ നിക്ഷേപവും, കുറ്റകൃത്യവും തടയാൻ  നഗരസഭയുടെയും കൊച്ചി സിറ്റി പോലീസിന്റെയും നേതൃത്വത്തിൽ
200 ക്യാമറകൾ  വിവിധ മേഖലകളിൽ സ്ഥാപിക്കാൻ തീരുമാനിച്ചു.
നഗരസഭ ആരോഗ്യവിഭാഗം , പോലീസ്, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്ത നിരീക്ഷണത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കും. പദ്ധതിക്ക് ആവശ്യമായ തുക  നഗരസഭ തനത് ഫണ്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്നും വൃക്തികളിൽ നിന്നും കണ്ടെത്തും.

15 ദിവസത്തിനുള്ളിൽ പദ്ധതി തയ്യാറാക്കും. നഗരസഭയിൽ സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ക്യാമറകൾ പോലീസും - നഗരസഭയും നിരീക്ഷിക്കും. കുറ്റകൃത്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ അറിയിച്ചു.

date