Skip to main content
സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണയ്ക്ക്‌ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകുന്നു.

ജില്ലാ വികസന കമ്മീഷണർക്ക്‌ യാത്രയയപ്പ് നൽകി

സ്ഥാനക്കയറ്റം ലഭിച്ച ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണക്ക്‌ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കേരള ഖര മാലിന്യ പരിപാലന പദ്ധതി ജില്ലാ കോ-ഓഡിനേറ്ററുടെ ചുമതലയും വഹിച്ചിരുന്നു.

 സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിൽ സബ് കളക്ടറായിരിക്കെ കഴിഞ്ഞ ഒക്ടോബറിലാണ് സ്ഥാനക്കയറ്റം ലഭിച്ച് എറണാകുളം ജില്ല വികസന കമ്മീഷണറായി  നിയമിതനായത്. ജില്ലാ വികസന കമ്മീഷണർ ഓഫീസ് ജീവനക്കാർ, കേരള ഖരമാലിന്യ പദ്ധതി പദ്ധതി ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date