Skip to main content

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ്

 

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ, 08.02.2023ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 01.04.2023 മുതൽ 31.03.2027 വരെയുള്ള വൈദ്യുതി നിരക്കുകൾ പരിഷ്കരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ പെറ്റീഷൻ (ഒ.പി 18/2023) കമ്മീഷന്റെ വെബ്സൈറ്റിൽ (www.erckerala.org) ലഭ്യമാണ്. ഇതു സംബന്ധിച്ച് പൊതുജനങ്ങളുടെ സൗകര്യാർത്ഥം നേരിട്ടുള്ള പൊതുതെളിവെടുപ്പ്  മെയ് 10-ന് രാവിലെ 11 ന് എറണാകുളം  ടൗൺഹാളില്‍ നടത്തും.  പൊതുതെളിവെടുപ്പിൽ പൊതുജനങ്ങൾക്കും, മറ്റു തൽപ്പര കക്ഷികൾക്കും പങ്കെടുക്കാം. നേരിട്ടും അഭിപ്രായങ്ങൾ സമർപ്പിക്കാം. പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ/ഇ-മെയിൽ (kserc@erckerala.org) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള കൂടാതെ തപാൽ മുഖേനയും ഇ-മെയിൽ (kserc@erckerala.org) സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിളള റോഡ്, വെളളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ മെയ് 15-ന്  വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.

date