Skip to main content

യോഗ ഇൻസ്ട്രക്ടർ അഭിമുഖം

ആയൂർവേദകോളേജ് സ്വസ്ഥവൃത്ത വകുപ്പിൽ യോഗ ഇൻസ്ട്രക്ടറുടെ താത്കാലിക തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മെയ് 16ന് രാവിലെ 11.30ന് ആയൂർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ബിഎൻവൈഎസ് അല്ലെങ്കിൽ യോഗയിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ യോഗ ആൻഡ് നാച്ചുറോപതി ടെക്‌നീഷ്യൻ എന്നിവയാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 11ന് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

date